കെ ടെറ്റ്​ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: ആദ്യഫലത്തിൽപിഴവ്​; പിന്നീട്​ തിരുത്തി

തി​രു​വ​ന​ന്ത​പു​രം: 2026 ആ​ഗ​സ്റ്റ്​ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ കെ ​ടെ​റ്റ്​ കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്​ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ ഫ​ലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in, https://kbpe.kerala.gov.in/ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. കാ​റ്റ​ഗ​റി ഒ​ന്ന്​​ (എ​ൽ.​പി)- 73.29, കാ​റ്റ​ഗ​റി ര​ണ്ട്​ (യു.​പി) -54.06, കാ​റ്റ​ഗ​റി മൂ​ന്ന്​ (ഹൈ​സ്കൂ​ൾ) -68.06, കാ​റ്റ​ഗ​റി നാ​ല്​ (ഭാ​ഷാ​വി​ഷ​യ​ങ്ങ​ൾ, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ) -50.85 എ​ന്നി​ങ്ങ​നെ ആ​ണ്​ വി​ജ​യ​ശ​ത​മാ​നം.

പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഹൈ​സ്കൂ​ളി​ലെ മ​ല​യാ​ളം പ​രീ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ക്ക് ന​ൽ​കി​യ​തി​ൽ പി​ഴ​വു​ണ്ടാ​യി​രു​ന്നു. ഹൈ​സ്കൂ​ൾ പ​രീ​ക്ഷാ​ഫ​ലം ത​ട​ഞ്ഞു​വെ​ക്കു​ക​യും അ​പാ​ക​ത പ​രി​ഹ​രി​ച്ച്​ വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 12 വി​ഷ​യ​ങ്ങ​ളാ​ണ്. ഇ​തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ ഉ​ത്ത​ര​സൂ​ചി​ക​യി​ൽ റ​ദ്ദാ​ക്കി​യ ചോ​ദ്യ​ത്തി​ന്‍റെ മാ​ർ​ക്ക്​ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നി​ല്ല. ഇ​തു മൂ​ലം 27 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പി​ഴ​വ്​ തി​രു​ത്തി​യ​ത്.

Tags:    
News Summary - K TET exam result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.