Posted On
date_range Updated On
date_range ശനിയാഴ്ച വരെയുള്ള പരീക്ഷകൾ മാറ്റാൻ സർവകലാശാലകൾക്ക് നിർദേശം
തിരുവനന്തപുരം: ഒക്ടോബർ 23 വരെയുള്ള പരീക്ഷകൾ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കാൻ സർവകലാശാലകൾക്ക് സർക്കാർ ഉത്തരവിലൂടെ നിർദേശം നൽകി.
23 വരെ കോളജുകൾക്ക് അവധി നൽകാനുള്ള ദുരന്തനിവാരണ വകുപ്പിെൻറ ഉത്തരവ് എൻജിനീയറിങ്, പോളിടെക്നിക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഴുവൻ പ്രഫഷനൽ കോളജുകൾക്കും ബാധകമാക്കി. ഇതുപ്രകാരം കോളജുകൾ ഇനി 25 മുതലേ പ്രവർത്തിക്കുകയുള്ളൂ.
എന്നാൽ കോളജുകളിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രവേശന നടപടികൾ തുടരണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.