Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷഫലം ആറിന്; പ്ലസ് ടു എട്ടിന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷഫലത്തിന് അംഗീകാരം നൽകാനായി പരീക്ഷ പാസ് ബോർഡ് യോഗം ആറിന് രാവിലെ 11ന് ചേരും. ബോർഡ് യോഗതീരുമാനം അന്നുതന്നെ നടപ്പാക്കാനാകുമെങ്കിൽ ഉച്ചക്കുശേഷം പരീക്ഷഫലം പ്രസിദ്ധീകരിക്കും. അല്ലെങ്കിൽ ഏഴിന് പ്രസിദ്ധീകരിക്കും.
രണ്ടാംവർഷ ഹയർ സെക്കൻഡറിയുടെ പരീക്ഷ പാസ്ബോർഡ് യോഗം വെള്ളിയാഴ്ച ചേർന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഫലം എട്ടിന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.