എസ്.എസ്.എൽ.സി: 4.35 ലക്ഷം വിദ്യാർഥികൾ ഇന്ന് പരീക്ഷ ഹാളിേലക്ക്
തിരുവനന്തപുരം: 4,35,142 വിദ്യാർഥികൾ എഴുതുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് ബുധനാഴ്ച തു ടക്കം. ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒമ്പത് വീതം കേന്ദ്രങ്ങൾ അടക്കം 2941 കേന്ദ്രങ്ങളിലാണ് പരീക്ഷ.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. ജില്ലയിൽ 80,106 േപരും വിദ്യാഭ്യാസ ജില്ലയിൽ 27,436 പേരുമാണ് പരീക്ഷക്കിരിക്കുന്നത്. കുറവ് വിദ്യാർഥികൾ പത്തനംതിട്ട ജില്ലയിലാണ്; 10,861. കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ല കുട്ടനാട്; 2114. ഏപ്രിൽ അഞ്ചു മുതൽ 13 വരെയും 25 മുതൽ മേയ് രണ്ടു വരെയും രണ്ട് ഘട്ടങ്ങളിലാണ് മൂല്യനിർണയം.
കേന്ദ്രീകൃത മൂല്യനിർണയത്തിന് സ്കീം ഫൈനലൈസേഷൻ ക്യാമ്പ് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ 12 സ്കൂളുകളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.