Posted On
date_range Updated On
date_range പി.എസ്.എസി, ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായതിനാൽ ആഗസ്ത് 17ന് നടത്തേണ്ടിയിരുന്ന ഹയർസെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു. ഒന്നാം വർഷ ഹയർസെക്കൻററി/ വൊക്കേഷണൽ ഹയർസെക്കൻററി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഒാഫ് ഹയർസെക്കൻററി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു.
പി.എസ്.എസി നാളെയും മറ്റെന്നാളും (വെള്ളി, ശനി) നടത്താനിരുന്ന ഡിപ്പാർട്ട്മെന്‍റ് പരീക്ഷകൾ, ഇന്‍റർവ്യൂ, സർട്ടിഫിക്കറ്റ് വെരിഫിക്കേൻ എന്നിവ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.