Posted On
date_range Updated On
date_range നീറ്റ് പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചത്. https://neet.nta.nic.in/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം.
നീറ്റ് പരീക്ഷയിൽ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്.
ഇതുപ്രകാരം 813 പേർ ജൂൺ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ ഫലം കൂടി ഉൾപ്പെടുത്തിയാകും ഔദ്യോഗിക ഫലം വരുക.
മേയ് അഞ്ചിന് നടന്ന നീറ്റ് -യു.ജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.