Posted On
date_range Updated On
date_range നീറ്റ് 2021; അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021ന്‍റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ലൂടെ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. വെബ്സൈറ്റിലെ ഹോം പേജിൽ download admit card of NEET (UG)- 2021 എന്ന ലിങ്കിൽ പ്രവേശിച്ച് വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. അത് ഡൗൺലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം.
അഡ്മിറ്റ് കാർഡുള്ളവരെ മാത്രമേ പരീക്ഷക്ക് പ്രവേശിപ്പിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.