നീറ്റ്: പണം തിരിച്ചുകിട്ടാൻ 13 ലക്ഷം പേർ അപേക്ഷിച്ചു; അവസാന തീയതി നീട്ടി

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യു.ജി പരീക്ഷയുടെ ഫീസ് തിരികെ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 22 രാത്രി 11.50 വരെ നീട്ടി എൻ.ടി.എ. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 23 ലക്ഷം ഉദ്യോഗാർഥികളിൽ 13 ലക്ഷത്തോളം പേർ ഇതിനകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോർട്ടലിൽ പുതുക്കിയിട്ടുണ്ട്. ബാക്കിയുള്ള വിദ്യാർഥികൾക്ക് കൂടി വിവരങ്ങൾ സമർപ്പിക്കാൻ അവസരം നൽകുന്നതിനാണ് സമയപരിധി നീട്ടിയത്.

ജൂൺ 21ന് നടക്കുന്ന പുനഃപരീക്ഷക്ക് പുതിയ ഫീസ് ഈടാക്കില്ലെന്നും നേരത്തെ അടച്ച ഫീസ് പൂർണമായി തിരികെ നൽകുമെന്നും എൻ.ടി.എ വ്യക്തമാക്കിയിരുന്നു. പരീക്ഷാർഥികൾക്ക് നീറ്റ് രജിസ്ട്രേഷൻ പോർട്ടലിൽ ലോഗിൻ വിവരങ്ങൾ നൽകി റീഫണ്ട് ലിങ്ക് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാം. അക്കൗണ്ട് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ താൽപര്യമുള്ളവർക്ക് കാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പും അപ്‌ലോഡ് ചെയ്യാം. ബാങ്ക് വിവരങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ അത് അന്തിമമായി കണക്കാക്കുമെന്നും പിന്നീട് തിരുത്തലുകൾ അനുവദിക്കില്ലെന്നും എൻ.ടി.എ അറിയിച്ചു.

Tags:    
News Summary - NEET UG 2026 fee refund: NTA extends bank detail submission deadline to June 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.