Posted On
date_range Updated On
date_range നീറ്റ് ആഗസ്റ്റ് ഒന്നിന്
ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ ( നീറ്റ് ) ആഗസ്റ്റ് ഒന്നിന് നടക്കും. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ആഗസ്റ്റ് ഒന്നിന് നടക്കുക.
പതിനൊന്ന് ഭാഷകളിലാണ് പരീക്ഷ നടക്കുക. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, സിലബസ്, യോഗ്യത, സംവരണം, ഫീസ്, സ്റ്റേറ്റ് കോഡ്, പരീക്ഷ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദ അറിയിപ്പ് അപേക്ഷ ഫോറം സമർപ്പിക്കാൻ ആരംഭിക്കുന്നതു മുതൽ ലഭ്യമാവുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.