എം.ജി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ചൊവ്വാഴ്ച (നവംമ്പർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം.

കേരള സർവകലാശാലയും എംജി സർവകലാശാലയും തിങ്കളാഴ്​ച്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു​. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി​വെച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും

Tags:    
News Summary - MG University Tomorrows exam Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.