Posted On
date_range Updated On
date_range കേരളസർവകലാശാല നാളെ നടത്താൻ നിശ്ചയിച്ച പരീക്ഷ മാറ്റി
തിരുവനന്തപുരം: കേരളസർവകലാശാല ഡിസംബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്സി./എം.കോം. (വിദൂര വിദ്യാഭ്യാസം), മൂന്നാം സെമസ്റ്റർ എം.എസ്സി./എം.കോം. (കോവിഡ് സ്പെഷൽ) അവസാന വർഷ ബി.എ (പാർട്ട് III) പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷകൾ മാറ്റിവെച്ചു.
പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല ഡിസംബർ ആറിന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്സി ജിയോളജി പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ എട്ടിലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷത്തീയതി
കേരളസർവകലാശാലയുടെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ. ബി./ബി.കോം എൽഎൽ.ബി/ബി.ബി.എ എൽഎൽ.ബി പരീക്ഷകൾ 2022 ഡിസംബർ 20 മുതൽ ആരംഭിക്കും.
കേരളസർവകലാശാല 2023 ജനുവരിയിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ യൂനിറ്ററി (റെഗുലർ /സപ്ലിമെൻററി/മേഴ്സിചാൻസ്) എൽഎൽ.ബി ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.