Posted On
date_range Updated On
date_range തിങ്കളാഴ്ച മുതൽ തുടങ്ങേണ്ടിയിരുന്ന കേരള സര്‍വകലാശാല പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: വരുന്ന തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ മാറ്റി. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ഡിസംബര്‍ ആറു മുതലാണ് നടക്കുക.
22-ാം തീയതി യു.ജി.സി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതർക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ നടപടി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
15-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.