Posted On
date_range Updated On
date_range ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവർഷ ഹയർെസക്കൻഡറി പരീക്ഷകൾ മാറ്റിവെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം. ഓഫ്ലൈനായി പരീക്ഷ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. 4.35 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.