കേരള എ​ൻ​ജി​നീ​യ​റി​ങ് പ്രവേശനപരീക്ഷ​ മേയ്​ 17ന്​

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ മേ​യ്​ 17ന്​ ​ന​ട​ത്തു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ മേ​യ്​ 17ന്​ ​ന​ട​ത്താ​ൻ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി ശി​പാ​ർ​ശ ചെ​യ്​​ത​ത് ‘മാ​ധ്യ​മം’​റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്കു​ ശേ​ഷം 2.30 മു​ത​ൽ അ​ഞ്ചു​ വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. അ​പേ​ക്ഷ ഫീ​സി​ൽ മാ​റ്റ​മി​ല്ല. ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ പ്ര​ത്യേ​കം ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ​യു​ണ്ട്. പ്രോ​സ്​​പെ​ക്​​ട​സി​ന്​ അം​ഗീ​കാ​ര​മാ​കു​ന്ന മു​റ​ക്ക്​ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​മി​റ​ക്കും. മാ​ർ​ച്ച്​ ആ​ദ്യ​വാ​രം മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യേ​ക്കും.

Tags:    
News Summary - Kerala Engineering Entrance Exam on May 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.