കോഴിക്കോട്: 2025ലെ ജെ.ഇ.ഇ മെയിൻ ഫേസ് 1 പരീക്ഷയിൽ ഉയർന്ന പെർസെന്റൈൽ കരസ്ഥമാക്കി ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ പോകുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സൈലം ലേണിങ് നടത്തുന്ന സൗജന്യ ഓൺലൈൻ വെബിനാർ ബുധനാഴ്ച രാത്രി ഏഴു മണി മുതൽ നടക്കും. പ്രശസ്ത ഐ.ഐ.ടി കോച്ചിങ് വിദഗ്ധരായ ഗീതാപ്രസാദ്, റിജുശങ്കർ, മുഹമ്മദ് ഇക്ബാൽ, ഫമീൽ മുഹമ്മദ്, നുസ്രത്ത് ഒ എന്നിവർ ക്ലാസുകൾ നയിക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ എന്തൊക്കെ അറിഞ്ഞിരിക്കണം, കുറഞ്ഞ സമയം കൊണ്ട് പ്രിപ്പറേഷൻ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം, പഠനസമയം എങ്ങനെ സ്ട്രാറ്റജിക്കായി പ്ലാൻ ചെയ്യാം, പരീക്ഷക്ക് തയാറെടുക്കുന്ന സമയത്ത് കുട്ടികൾ കടന്നുപോയേക്കാവുന്ന മാനസിക സമ്മർദങ്ങൾ രക്ഷിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രമാണ് വെബിനാറിൽ പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിനായി ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.