Posted On
date_range Updated On
date_range എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള റാങ്ക് ലിസ്റ്റ് സെപ്റ്റംബർ ആറിന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പ്രസിദ്ധീകരിക്കും. ഉച്ചക്ക് 12.30ന് തൃശ്ശൂർ പ്രസ് ക്ലബ്ബിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ സ്‍കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ (പ്ലസ് ടു) മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് മന്ത്രി ഡോ. ആർ ബിന്ദു പ്രസിദ്ധപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.