ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന്​ പൊതുപരീക്ഷ

ന്യൂ​ഡ​ൽ​ഹി: ബി​രു​ദ കോ​ഴ്​​സി​ന്​​ പ്ല​സ്​ ടു ​മാ​ർ​ക്ക്​ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വേ​ശ​നം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​നി​പ്പി​ക്കു​ന്നു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി ബി​രു​ദ പ്ര​വേ​ശ​നം ന​ൽ​കാ​ൻ ​വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.

സ​ർ​വ​ക​ലാ​ശാ​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലി​െൻറ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കേ​ര​ള​ത്തി​ൽ​നി​ന്ന്​ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ ​പ്ര​വേ​ശ​നം നേ​ടി​യ​ത്​ അ​ടു​ത്തി​ടെ സം​ഘ്​​പ​രി​വാ​ർ വി​വാ​ദ​മാ​ക്കി​യി​രു​ന്നു.

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്​​ കേ​ര​ള​ത്തി​ന്​ മു​ൻ​തൂ​ക്കം ല​ഭി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ യോ​ഗേ​ഷ്​ സി​ങ്​ ഒ​മ്പ​തം​ഗ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന്​ ശി​പാ​ർ​ശ ന​ൽ​കി. 

Tags:    
News Summary - Delhi University to conduct common entrance test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.