പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയും (എഫ്.ടി.െഎ.െഎ) സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ആർ.എഫ്.ടി.െഎ) കൊൽക്കത്തയും പുതുവർഷത്തെ പി.ജി ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് സംയുക്ത പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. 2018 ഫെബ്രുവരി 18 ഞായറാഴ്ചയാണ് പരീക്ഷ. ഇരു സ്ഥാപനങ്ങളും ആദ്യമായാണ് പ്രവേശന നടപടികളിൽ കൈകോർക്കുന്നത്. ഇവ രണ്ടും കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളാണ്.
ഏതൊരു അംഗീകൃത ബിരുദധാരിക്കും പ്രവേശന പരീക്ഷയിൽ പെങ്കടുക്കാം. സംവിധാനം, ഛായാഗ്രഹണം, ശബ്ദലേഖനം, ചിത്രസംയോജനം, തിരക്കഥാ രചന, അഭിനയം, ഡിജിറ്റൽ മീഡിയ മാനേജ്മെൻറ് മുതലായ സിനിമ ടെലിവിഷൻ സാേങ്കതിക കോഴ്സുകൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് ഇൗ സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. സീറ്റുകൾ പരിമിതം. പ്രവേശനത്തിനായുള്ള കടമ്പകൾ പലതാണ്. ദേശീയതല എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടിയാൽ മാത്രം പോര. ഒാറിയേൻറഷൻ /അഭിരുചി പരീക്ഷയിലും അഭിമുഖത്തിലും പ്രാഗല്ഭ്യം തെളിയിക്കണം.
എഫ്.ടി.െഎ.െഎ, എസ്.ആർ.എഫ്.ടി.െഎ കളിലായി 2018 വർഷം നടത്തുന്ന ഫിലിം, ടെലിവിഷൻ പി.ജി ഡിപ്ലോമ /സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇവയാണ്:
ഫിലിം കോഴ്സുകൾ: ഡയറക്ഷൻ ആൻഡ് സ്ക്രീൻ േപ്ല റൈറ്റിങ്, സിനിമാേട്ടാഗ്രഫി, എഡിറ്റിങ്, സൗണ്ട് െറക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ, ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ, ആക്ടിങ്, ഫീച്ചർ ഫിലിം സ്ക്രീൻ പ്ലേ റൈറ്റിങ്, പ്രൊഡ്യൂസിങ് ഫോർ ഫിലിം ടെലിവിഷൻ, അനിമേഷൻ സിനിമ.
ടെലിവിഷൻ കോഴ്സുകൾ: ഡയറക്ഷൻ, പ്രൊഡ്യൂസിങ് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, ഇലക്ട്രോണിക് സിനിമാേട്ടാഗ്രഫി, സിനിമാേട്ടാഗ്രഫി ഫോർ ഇലക്ട്രോണിക്സ് ആൻഡ് ഡിജിറ്റൽ മീഡിയ, വിഡിയോ എഡിറ്റിങ്, എഡിറ്റിങ് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, സൗണ്ട് െറക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്, സൗണ്ട് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ മാനേജ്മെൻറ്, റൈറ്റിങ് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ.
ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമാണ് പ്രവേശന യോഗ്യത. സൗണ്ട് െറക്കോഡിങ്ങുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപ്ലൈഡ് ആർട്സ്, പെയിൻറിങ്, സ്കൾപ്ച്ചർ, ആർക്കിടെക്ചർ, ഇൻറീരിയർ ഡിസൈൻ മുതലായ വിഷയങ്ങളിൽ ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യ ഡിപ്ലോമയോ വേണം.
ദേശീയതലത്തിൽ 2018 ഫെബ്രുവരി 18 ഞായറാഴ്ച നടത്തുന്ന ജോയൻറ് എൻട്രൻസ് ടെസ്റ്റിൽ പെങ്കടുക്കുന്നതിന് അപേക്ഷാ ഫീസ് 4000 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 1250 രൂപ. അപേക്ഷ ഒാൺലൈനായി
http://applyadmission.net/jet2018/ ൽ ഇപ്പോൾ സമർപ്പിക്കാം. ജനുവരി 25വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ മതി.
കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് ടെസ്റ്റ് സെൻറർ. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, പട്ന, റാഞ്ചി, ലഖ്നോ, ഗുവാഹതി, ഭോപാൽ, അഹ്മദാബാദ്, ഭുവനേശ്വർ, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളിൽ പെടും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.