Posted On
date_range Updated On
date_range സിവില്‍ സര്‍വിസ് പരീക്ഷക്ക് ഇനി ഇ-അഡ്മിറ്റ് കാര്‍ഡ് മാത്രം
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്ക് ഈ വര്‍ഷം കടലാസിലുള്ള ഹാള്‍ടിക്കറ്റില്ല. പരീക്ഷക്ക് ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ മാത്രമേ ഉണ്ടാവുവെന്ന് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ അറിയിച്ചു. www.upsc.gov.in എന്ന വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് അപ്ലോഡ് ചെയ്യും. അപേക്ഷകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് എടുത്താണ് പരീക്ഷക്ക് എത്തേണ്ടത്.
ഇ-അഡ്മിറ്റ് കാര്‍ഡ് പകര്‍പ്പെടുക്കുമ്പോള്‍ ഫോട്ടോ വ്യക്തമല്ളെങ്കില്‍ പരീക്ഷക്കത്തെുമ്പോള്‍ അതേ ഫോട്ടോയുടെ പകര്‍പ്പ് കൊണ്ടുവരണം. ആധാര്‍ കാര്‍ഡ്/ വോട്ടര്‍ ഐ.ഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും പരീക്ഷ സമയത്ത് ഹാജരാക്കണം. ഡിസംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ രാജ്യത്തെ 23 കേന്ദ്രങ്ങളിലായാണ് സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.