ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ആകെ ലഭിച്ച അപേക്ഷകളിൽ ആദ്യഘട്ടത്തിൽ 87 ശതമാനത്തിലധികം ഫലങ്ങൾ പ്രഖ്യാപിച്ചതായി സി.ബി.എസ്.ഇ അറിയിച്ചു. ശേഷിക്കുന്ന ഫലങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുഴുവൻ നടപടി ക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. കൂടാതെ https://results.digilocker.gov.in ലൂടെയും ഫലം ലഭിക്കും.
മേയ് 13നാണ് സി.ബി.എസ്.ഇ 12–ാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വൈകാതെ പുനർമൂല്യനിർണയ നടപടികൾ തുടങ്ങിയെങ്കിലും ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) വിവാദങ്ങളും വെബ്സൈറ്റിലെ തകരാറും കാരണം നടപടികൾ നീളുകയായിരുന്നു. ഉത്തരക്കടലാസ് ലഭിച്ചവർക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം ഏഴിനാണ് അവസാനിച്ചത്. അധികൃതർ വിചാരിച്ചതിലും പല മടങ്ങ് അപേക്ഷകൾ ലഭിച്ചതോടെ ഈ നടപടികൾ നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.