ന്യൂഡൽഹി: പത്താംക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിൽ വ്യക്തതയുമായി സി.ബി.എസ്.ഇ. ആദ്യ ബോർഡ് പരീക്ഷ എല്ലാവരും നിർബന്ധമായും എഴുതണം.
പാസാകുന്ന യോഗ്യരായ വിദ്യാർഥികൾക്ക് സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ലാംഗ്വേജ് എന്നിവയിൽ ഏതെങ്കിലും മൂന്നെണ്ണം രണ്ടാമത്തെ ബോർഡ് പരീക്ഷയിൽ വീണ്ടും എഴുതി മാർക്ക് മെച്ചപ്പെടുത്താവുന്നതാണെന്ന് സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. ആദ്യപരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതാത്തവർക്ക് രണ്ടാമത്തെ പരീക്ഷ എഴുതാൻ സാധിക്കില്ല.
ഇവരെ ‘നിർബന്ധമായും റിപ്പീറ്റ് ചെയ്യേണ്ടവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇവർക്ക് അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷ മാത്രമേ വീണ്ടും എഴുതാൻ സാധിക്കൂ. ആദ്യപരീക്ഷ എഴുതാതെ രണ്ടാമത്തേത് മാത്രം എഴുതിയാൽ മതിയോ എന്ന ചോദ്യം ഉയർന്നതിനെത്തുടർന്നാണ് സി.ബി.എസ്.ഇ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.