Image courtesy: Shutterstock
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: മാർക്ക് വ്യവസ്ഥയായി, ഫലം ജൂൺ 20ഓടെ
ന്യൂഡൽഹി: കോവിഡ് കാരണം റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക് മാർക്ക് നൽകേണ്ട വ്യവസ്ഥ സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ പുറത്തുവിട്ടു. ഓരോ വിഷയത്തിനും ആകെ നൂറു മാർക്കാണ്. അതിൽ 20 മാർക്ക് ഇേൻറണൽ അസസ്മെൻറിനാണ്. ശേഷിക്കുന്ന 80 മാർക്കിൽ എത്ര നൽകണമെന്ന് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കിെൻറ അടിസ്ഥാനത്തിലാണ്. ജൂൺ 20നകം ഫലം പ്രഖ്യാപിക്കും.
പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന് ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. മാർക്ക് നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക് നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.