വിദ്യാഭ്യാസം, കഴിവ്, ഇഛാശക്തി, എന്നിവയുടെ സംയോജനമാണ് സമ്പന്ന പട്ടിക.സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം, വാക്സിൻ, സോഫ്റ്റ് വെയർ സർവീസ് മേഖലയിലാണ് സമ്പന്ന പട്ടികയിലെ ആദ്യ പത്ത് പേരും തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.
മുകേഷ് അംബാനി
ഫോർബ്സ് സമ്പന്ന പട്ടികയിൽ മുന്നിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഡയറകട്റായ മുകേഷ് അംബാനിയുടെ ആസ്തി 119.5 ബില്യണാണ്. യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നിന്നും യൂനിവേഴ്സിറ്റി ഓഫ് മുംബൈയിൽ നിന്നും കെമിക്കൽ ഇൻജിനീയറിങിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം യു.എസിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്.
ഗൗതം അദാനി
രാജ്യത്തെ രണ്ടാമത്തെ സമ്പന്നനാണ് ഗൗതം അദാനി. 1970ൽ അദാനി മുംബൈ കോളേജിൽ പഠനത്തിനായി ചേർന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ഔപചാരിക വിദ്യാഭ്യാസത്തിനു ശ്രമിക്കാതെ ബിസിനസ് മേഖലയിലേക്ക് ചുവടു വെച്ചു. ഇന്ന് 220 ബില്യൻ ഡോളറിന്‍റെ വ്യാപാര സാമ്രാജ്യത്തിനുടമയാണ് അദാനി
സാവിത്രി ജിന്‍റാൽ
ജിന്‍റാൽ ഗ്രൂപ്പ് സ്ഥാപകൻ ഓം പ്രകാശ് ജിന്‍റാലിന്‍റെ ഭാര്യയും ഗ്രൂപ്പിന്‍റെ ചെയർപേഴ്സണുമാണ് സാവിത്രി ജിന്‍റാൽ. സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇവരുടെ മൊത്തം ആസ്തി 40 ബില്യൻ ഡോളറാണ്.
ശിവ് നാഡാർ
എച്ച്സിഎൽ ഗ്രൂപ്പിന്‍റെയും ശിവ് നാഡാർ ഫൗണ്ടേഷന്‍റെയും സ്ഥാപകനായ ശിവ് നാഡാറുടെ മൊത്തം ആസ്തി 31.6 ബില്യനാണ്. കുംഭകോണത്ത് നിന്ന് ഹയർസെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് പ്രീ യൂനിവേഴ്സിറ്റി വിദ്യാഭ്യാസവും പിന്നീട് ഇലക്ട്രിക്കൽ ആന്‍റ ഇൻജിനീയറിൽ ബിരുദവും നേടി.
ദിലീപ് സാങ്വി
ഇന്ന് ഏറ്റവും കൂടുതൽ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിങ് ഡയക്ടറാണ് ദിലീപ് സാങ്വി. കൊമേഴ്സ് ബിരുദ ധാരിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.