മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ പത്തിനു മുന്‍പ് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ സംബന്ധിച്ച അസ്സല്‍ രേഖകളും ഉള്‍പ്പെടുത്തണം.

പുന്നപ്ര(ആലപ്പുഴ),തൃത്താല(പാലക്കാട്), മരുത്തോങ്കര(കോഴിക്കോട്) മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും കീഴ് മാട്(എറണാകുളം), വടക്കാഞ്ചേരി, ചേലക്കര(രണ്ടും തൃശൂര്‍), കുഴല്‍മന്ദം(പാലക്കാട്), പെരിങ്ങം(കണ്ണൂര്‍), വെള്ളച്ചാല്‍(കാസര്‍കോട്) എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT