'വിദ്യാകിരണം' സ്കോളർഷിപ്: ജൂലൈ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാമ്പത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം'പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കിൽ സ്കോളർഷിപ് ലഭിക്കും. എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ്‌ സ്കോളര്‍ഷിപ് നൽകുക. വിവരങ്ങൾക്ക് suneethi.sjd.kerala.gov.in. ഫോൺ: 0471 2302851, 0471 2306040.

Tags:    
News Summary - ‘Vidyakiranam’ Scholarship: Applications can be submitted till July 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.