തേഞ്ഞിപ്പലം: ഒക്ടോബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-യു.ജി) ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ബി.കോം ഓണേഴ്‌സ്, ബി.കോം പ്രഫഷനൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ, ബി.എസ് സി, ബി.എ അഫ്ദലുൽ ഉലമ, ബി.എ മൾട്ടിമീഡിയ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, ബി.എ മൾട്ടിമീഡിയ (2019 പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.പി.എഡ് (2024 പ്രവേശനം) നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹെൽത്ത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള സ്റ്റാഫ് നഴ്സ് നിയമനത്തിനായി നവംബർ ഒന്നിന് നടത്താനിരുന്ന വാക്-ഇൻ ഇന്റർവ്യൂ തീയതി 24ന് നടത്താൻ തീരുമാനിച്ചു. ഉദ്യോഗാർഥികൾ രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.