സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ ആൻഡ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) വിദ്യാര്‍ഥികള്‍ക്കായുള്ള നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം (സി.ബി.സി.എസ്.എസ് -പി.ജി 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.എച്ച്.എം/ എം.ടി.എച്ച്.എം/ എം.ടി.ടി.എം/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്/ എം.എ ബിസിനസ് ഇക്കണോമിക്സ്/ എം.എ ഇക്കണോമെട്രിക്സ്/ എം.എസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്/ എം.എസ്സി ബയോളജി/ എം.എസ്സി ഫോറന്‍സിക് സയന്‍സ് (സി.ബി.സി.എസ്.എസ് -പി.ജി 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്) നവംബര്‍ 2022, നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള
പി.ജി പ്രവേശന പരീക്ഷ 20 മുതൽ
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ മേയ് 20 മുതല്‍ 24 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മൂന്നാര്‍, ചെന്നൈ, ഡല്‍ഹി സെന്ററുകളില്‍ നടത്തും.ഹാള്‍ടിക്കറ്റ് അഡ്മിഷന് പോര്‍ട്ടലില്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308328.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.