കോട്ടയം: എം.ജി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ്സി, എം.ടി.ടി.എം, എൽഎൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷക്ക് (ക്യാറ്റ്) മാർച്ച് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
പ്രോഗ്രാമുകൾ, യോഗ്യത, പ്രവേശന നടപടികൾ, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂൾ തുടങ്ങിയ വിവരങ്ങൾ www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷ ഫീസ്. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in വെബ്സൈറ്റ് വഴിയും എം.ബി.എക്ക് www.admission.mgu.ac.in വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നൽകേണ്ടത്.
പ്രവേശനപരീക്ഷ മേയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in
എം.ബി.എ വിവരങ്ങൾക്ക് 0481 2733367.
കോട്ടയം: രണ്ടും എട്ടും സെമസ്റ്ററുകൾ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പരീക്ഷകൾക്ക് മാർച്ച് 30 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഏപ്രിൽ ഒന്നു വരെ ഫൈനോടുകൂടിയും ഏപ്രിൽ രണ്ടിന് സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
മാർച്ച് 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2021 അഡ്മിഷൻ റെഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഇടക്കൊച്ചി സിയന കോളജ് ഫോർ പ്രഫഷനൽ സ്റ്റഡീസിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ സബ്സെൻറർ മാറ്റി അനുവദിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തൃക്കാക്കര കെ.എം.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പരീക്ഷക്ക് ഹാജരാകണം.
നാലാം സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് - ഡിസംബർ 2023) പരീക്ഷയിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ഏപ്രിൽ 19ന് നടക്കും.
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ 2021 അഡ്മിഷൻ (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം), 2020 അഡ്മിഷൻ (പാർട്ട് ടൈം) വിദ്യാർഥികൾക്ക് കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല റിസർച്ച് ഓൺലൈൻ പോർട്ടലിലെ ഗവേഷണ വിദ്യാർഥികളുടെ പ്രഫൈലിൽ ഫലം ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ഏപ്രിൽ ആറുവരെ സമർപ്പിക്കാം.
ആറാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്മെൻറ്, റിന്യൂവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെൻറ്(2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്കീം, ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ ആറുമുതൽ ആലുവ ശ്രീശങ്കര കോളജിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.