കാലിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം ഏഴ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ മേയ് മൂന്ന് വരെ ബാഡ്മിന്റണ്‍ കോച്ചിങ് ക്യാമ്പ് നടത്തും. രണ്ടാം ഘട്ടത്തില്‍ മേയ് നാല് മുതല്‍ മേയ് 31 വരെ ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, ഫുട്ബാള്‍, ബാസ്കറ്റ് ബാള്‍, ഹാൻഡ് ബാള്‍, ഖോ ഖോ, വോളിബാള്‍, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവും നടക്കും. സര്‍വകലാശാല കോച്ചുമാര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷന് ഫീസ് 700 രൂപ. ഫോണ്‍: 8089011137, 9567664789.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.പി.എഡ് ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ യു.ജി/പി.ജി പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെയും പിഴയോടുകൂടി അഞ്ചു വരെയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.