ന്യൂഡൽഹി: സർവകലാശാലകളും കോളജുകളും ആറുമാസത്തിനകം മുഴുവൻ അധ്യാപക ഒഴിവുകളു ം നികത്തണമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി). രാജ്യത്ത് മൂന്നുലക്ഷത്തിലേറെ അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആറുമാസത്തിനകം ഒഴിവുകൾ നികത്തിയില്ലെങ്കിൽ ഗ്രാൻറ് അനുവദിക്കില്ലെന്ന് സർവകലാശാലകൾക്കും കോളജകുൾക്കും അയച്ച സർക്കുലറിൽ യു.ജി.സി മുന്നറിയിപ്പ് നൽകി.
ജൂൺ 20നകം ഒഴിവുള്ള തസ്തിക വിവരങ്ങൾ പരസ്യപ്പെടുത്തണം. നാലുമാസത്തിനകം മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കണമെന്നും യു.ജി.സി വ്യക്തമാക്കി. 48 കേന്ദ്ര സർവകലാശാലകളിൽ മാത്രമായി 6100 അധ്യാപക ഒഴിവുകളുണ്ട്. ഇതിനുപുറമേ രാജ്യത്തെ 9000 സർവകലാശാലകളിലും 40,000 കോളജുകളിലുമായി മൂന്ന് ലക്ഷത്തിനടുത്ത് ഒഴിവുകളും നിലവിലുണ്ട്.
അധ്യാപക നിയമനത്തിനായി യു.ജി.സി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രലായത്തിനു കീഴിലുള്ള ദേശീയ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം അധ്യാപക നിയമനം സംബന്ധിച്ച മാർഗരേഖകൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും യു.ജി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.