യു.​ജി.​സി-​നെ​റ്റ് ജൂ​ൺ 22-30 വ​രെ; മാ​ന​വി​ക-​ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ലും മ​റ്റും

ഇ​ന്ത്യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും മാ​ന​വി​ക-​ഭാ​ഷാ വി​ഷ​യ​ങ്ങ​ളി​ലും മ​റ്റും ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നും പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നും വേ​ണ്ടി​യു​ള്ള യു.​ജി.​സി ദേ​ശീ​യ യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ (യു.​ജി.​സി-​നെ​റ്റ്) 2026 ജൂ​ൺ 22 മു​ത​ൽ 30 വ​രെ ന​ട​ത്തും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്കാ​ണ് പ​രീ​ക്ഷാ ചു​മ​ത​ല. വി​ജ്ഞാ​പ​ന​വും വി​വ​ര​ണ പ​ത്രി​ക​യും www.nta.ac.in, https://ugcnet.nta.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​നി​ൽ മേ​യ് 20 രാ​ത്രി 11.50 മ​ണി​വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1150 രൂ​പ, ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 600 രൂ​പ, എ​സ്.​സി/​എ​സ്.​ടി​/ ഭി​ന്ന​ശേ​ഷി/​തേ​ർ​ഡ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 325 രൂ​പ.

പ​രീ​ക്ഷ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ

1. ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ് സ​മ്മാ​നി​ക്കു​ന്ന​തി​നും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ

നി​യ​മ​ന​ത്തി​നും.

2. അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നും പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നും.

3. പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് മാ​ത്രം.

ആ​വ​ശ്യാ​നു​സ​ര​ണം അ​പേ​ക്ഷ ന​ൽ​കാം. ര​ണ്ടും മൂ​ന്നും വി​ഭാ​ഗ​ങ്ങ​ളി​ൽ യോ​ഗ്യ​ത​നേ​ടു​ന്ന​വ​ർ​ക്ക് വ്യ​ത്യ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​തെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണ​ന ല​ഭി​ക്കും. ‘നെ​റ്റ്’ പ​രീ​ക്ഷ​യി​ൽ നേ​ടു​ന്ന മാ​ർ​ക്കി​ന് 70 ശ​ത​മാ​ന​വും വാ​ഴ്സി​റ്റി ന​ട​ത്തു​ന്ന ഇ​ന്റ​ർ​വ്യൂ/​വൈ​വ​യി​ൽ 30 ശ​ത​മാ​ന​വും വെ​യി​റ്റേ​ജ് ന​ൽ​കി​യാ​ണ് പി​എ​ച്ച്.​ഡി​ക്കു​ള്ള മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

‘നെ​റ്റ്’ വി​ഷ​യ​ങ്ങ​ൾ

85 വി​ഷ​യ​ങ്ങ​ളി​ലാ​ണ് യു.​ജി.​സി നെ​റ്റ്. ആ​ന്ത്രോ​പ്പോ​ള​ജി, അ​റ​ബ് ക​ൾ​ച്ച​ർ ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ്, അ​റ​ബി​ക്, ആ​ർ​ക്കി​യോ​ള​ജി, മ​ല​യാ​ളം, സം​സ്കൃ​തം ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ, കോ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ്, ക്രി​​മി​നോ​ള​ജി, ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ്, എ​ജു​ക്കേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക് സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ​സ്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, ഹോം​സ​യ​ൻ​സ്, ഹ്യൂ​മെ​ൻ റൈ​റ്റ്സ് ആ​ൻ​ഡ് ഡ്യൂ​ട്ടീ​സ്, ലേ​ബ​ർ വെ​​ൽ​ഫെ​യ​ർ, ലോ (​നി​യ​മം) ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​​മേ​ഷ​ൻ സ​യ​ൻ​സ്, മാ​നേ​ജ്മെ​ന്റ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം, മ്യൂ​സി​യോ​ള​ജി ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സ്- ഡാ​ൻ​സ്/​ഡ്രാ​മ/​തി​യ​റ്റ​ർ, ഫി​ലോ​സ​ഫി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ​പോ​പ്പു​ലേ​ഷ​ൻ സ്റ്റ​ഡീ​സ്, സൈ​ക്കോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ്, വി​ഷ്വ​ൽ ആ​ർ​ട്സ്, സി​മെ​ൻ സ്റ്റ​ഡീ​സ്, യോ​ഗ, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ്, ആ​യു​​ർ​വേ​ദ ബ​യോ​ള​ജി,​ ഫോ​റ​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ.

യോ​ഗ്യ​ത • ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാം.

നാ​ലു​വ​ർ​ഷ (8 സെ​മ​സ്റ്റ​ർ) ബി​രു​ദം മൊ​ത്തം 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ വി​ജ​യി​ച്ച​വ​ർ​ക്കും അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും നെ​റ്റി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. (സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്). ‘നെ​റ്റ്’ യോ​ഗ്യ​ത നേ​ടു​ന്ന​പ​ക്ഷം ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​നും പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നും അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല.

പ്രാ​യ​പ​രി​ധി • ജെ.​ആ​ർ.​എ​ഫി​ന് 30 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

പ​രീ​ക്ഷാ ഘ​ട​ന • ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ ര​ണ്ട് സെ​ക്ഷ​നു​ക​ളു​ണ്ട്. എ​ല്ലാ ചോ​ദ്യ​ങ്ങ​ളും ഒ​ബ്ജ​ക്ടി​വ് മ​ൾ​ട്ടി​പ്ൾ ചോ​യ്സ് മാ​തൃ​ക​യി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ ഘ​ട​ന​യും സി​ല​ബ​സും വി​വ​ര​ണ​പ​ത്രി​ക​യി​ലും www.ugcnetonline.in/Syllabus-new.phpയി​ലും ല​ഭി​ക്കും.

കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷാ കേ​​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. 

Tags:    
News Summary - UGC-NET from June 22 to 30; Exams for Humanities and Language subjects announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.