ആർ.സി.സിയിൽ പരിശീലന കോഴ്സുകൾ

തിരുവനന്തപുരം: റീജനൽ കാൻസർ സെന്റർ (ആർ.സി.സി) 2025-26 വർഷം നടത്തുന്ന അഡ്വാൻസ്ഡ് ട്രെയ്നിങ് പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. വിജ്ഞാപനം, അപേക്ഷാഫോറം www.rcctvm.gov.in ൽ ലഭിക്കും.

ഓപറേഷൻ തിയറ്റർ ടെക്നോളജി: സീറ്റുകൾ 4, ഒരുവർഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. യോഗ്യത: ഓപറേഷൻ തിയറ്റർ ടെക്നോളജിയിൽ അംഗീകൃത ബി.എസ് സി അല്ലെങ്കിൽ ഡിപ്ലോമ. പ്രായപരിധി- 1.1.2025ൽ 35 വയസ്സ്.

ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി: സീറ്റുകൾ 8, പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. യോഗ്യത. ബി.എസ് സി എം.എൽ.ടി അല്ലെങ്കിൽ ലൈഫ് സയൻസസ്‍/ സുവോളജി/ബോട്ടണി/ബയോകെമിസ്ട്രി/കെമിസ്ട്രിയിൽ ബി.എസ് സി ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമയും. യോഗ്യതാ പരീക്ഷ ഫസ്റ്റ്/സെക്കൻഡ് ക്ലാസിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്സ്.

മൈക്രോ ബയോളജി: സീറ്റുകൾ 5. ഒരുവർഷം. പ്രതിമാസ സ്റ്റൈപ്പന്റ് 8000 രൂപ. യോഗ്യത: എം.എസ്‍സി മൈക്രോബയോളജി/എം.എസ്‍സി എം.എൽ.ടി. പ്രായപരിധി 35 വയസ്സ്.

ഡയറക്ടർ, റീജനൽ കാൻസർ സെന്റർ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം അപേക്ഷ ഡിസംബർ 13 വൈകീട്ട് നാലുമണിക്കുമുമ്പ് ദി അഡീഷനൽ ഡയറക്ടർ, റീജനൽ കാൻസർ സെന്റർ, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം 11 എന്ന വിലാസത്തിൽ ലഭിക്കണം.

Tags:    
News Summary - Training courses at RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.