റദ്ദാക്കപ്പെട്ട നീറ്റ്-യു.ജി 2026 പരീക്ഷാ ഫീസ് തിരികെ ലഭിക്കുന്നതിന് രജിസ്ട്രേഷൻ പോർട്ടലിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മേയ് 27, രാത്രി 11.50 മണിക്ക് മുമ്പ് സമർപ്പിക്കണമെന്ന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് www.nta.ac.inൽ ലഭിക്കും. ബാങ്ക് അക്കൗണ്ടുകാരന്റെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ്, ബാങ്കിന്റെ പേര് മുതലായ വിവരങ്ങളാണ് നൽകേണ്ടത്.
നീറ്റ്-യു.ജി പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതൽ 5.15 മണിവരെ നടത്തും. ഇതിന് ഫീസ് നൽകേണ്ടതില്ല. മലയാളം അടക്കം 13 ഭാഷകളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://neet.nta.nic.in സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.