Posted On
date_range Updated On
date_range പ്രവേശന പ്രക്രിയ പൂർത്തിയാകും വരെ ടി.സി സമർപ്പിക്കാൻ സമയം
തിരുവനന്തപുരം: ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം അനുവദിക്കണമെന്നും നിർദേശിച്ചു.
ഡിപ്ലോമ-ഇൻ എലമെന്ററി എജുക്കേഷൻ (ഡി.എൽ.എസ്), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകൾ അവസാന സെമസ്റ്റർ /വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് ടി.സി ലഭിക്കാൻ താമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളുടെ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.