സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ, കൽപിത സർവകലാശാലകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന ആനുകൂല്യങ്ങൾ, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) നടത്തുന്ന പരിശോധന തുടങ്ങിയ വിഷയങ്ങളിൽ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് സുപ്രീംകോടതി. പേരുമാറ്റലുമായി ബന്ധപ്പെട്ട് താൻ നേരിട്ട പീഡനം ചൂണ്ടിക്കാട്ടി അമിറ്റി സർവകലാശാലക്കെതിരെ വിദ്യാർഥി നൽകിയ പരാതിയിലാണ് കോടതി എല്ലാ സ്വകാര്യ, കൽപിത സർവകലാശാലകളിലും പരിശോധന നടത്താൻ ഉത്തരവിട്ടത്. സ്വകാര്യ സർവകലാശാലകൾ ‘ലാഭമില്ല, നഷ്ടമില്ല’ എന്ന അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്ന് നൽകുന്ന വാഗ്ദാനം നിറവേറ്റുന്നത് ഉറപ്പാക്കാൻ എടുത്ത നടപടികൾ അറിയിക്കാൻ സർക്കാറുകളോടും യു.ജി.സിയോടും കോടതി നിർദേശിച്ചു. വിദ്യാർഥി പ്രവേശിപ്പിക്കുന്ന നയം, അക്കാദമിക് സ്റ്റാഫ് നിയമന പ്രക്രിയകളും സുതാര്യമാണെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.