Posted On
date_range Updated On
date_range എസ്.എസ്.എൽ.സി ഫലം മേയ് മൂന്നാം വാരം; പ്ലസ് ടു മേയ് 25ന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം തുടങ്ങി. എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് മൂന്നാംവാരത്തിലും രണ്ടാംവർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലങ്ങൾ മേയ് 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 72 കേന്ദ്രങ്ങളിലായി നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണയം മേയ് രണ്ടിന് അവസാനിക്കും. 4,17,497 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഹയർസെക്കൻഡറി മൂല്യനിർണയം 89 ക്യാമ്പുകളിലാണ്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷയെഴുതിയ 66,65,852 ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.