പാലാ ബ്രില്ല്യന്റിൽ സ്ക്രീനിങ് ടെസ്റ്റ് സെപ്റ്റംബർ 13 ന്
പാലാ: 10–ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വൺ, പ്ലസ്ടു പഠനത്തോടൊപ്പം വിവിധ മെഡിക്കൽ /എൻജിനീയറിങ് എൻട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിന് സെപ്റ്റംബർ 13 ന് സ്ക്രീനിങ് ടെസ്റ്റ് നടത്തും. രണ്ടുവർഷത്തെ ഇന്റേഗ്രറ്റഡ് പ്രോഗ്രാമിലേക്കുള്ള ടെസ്റ്റ് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബൈ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ഓൺലൈനായും പ്രസ്തുത പരീക്ഷ എഴുതാവുന്നതാണ്.
ഐ.ഐ.ടി, എയിംസ് ഇന്റേഗ്രറ്റഡ് പ്രവേശന പരീക്ഷയിലെ ആദ്യ റാങ്കിന് അഞ്ച് ലക്ഷം രൂപയും രണ്ടാം റാങ്കിന് നാല് ലക്ഷം രൂപയും, മൂന്നാം റാങ്കിന് മൂന്ന് ലക്ഷം രൂപയും, നാലും അഞ്ചും റാങ്കുകൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും ഉൾപ്പെടെ നിരവധി കുട്ടികൾക്ക് പൂർണമായും /ഭാഗികമായും സൗജന്യമായി പഠിക്കുവാനുള്ള അവസരവും നൽകുന്നു. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി സ്കീമിൽ ഉൾപ്പെടുത്തി വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകും.
5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് ഫൗണ്ടേഷൻ േപ്രാഗ്രാമിലേക്കുമുള്ള സ്ക്രീനിങ് ടെസ്റ്റ് സെപ്റ്റംബർ 13 ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബൈ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. ഓൺലൈനായും പ്രസ്തുത പരീക്ഷ എഴുതാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും www.brilliantpala.org. ഫോൺ: 0482 2206100, 206800.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.