എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരുവനന്തപുരം: 2022 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷ ഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായ ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ.

സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തൊക്കെ ചെയ്യണം

https:/digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പറഞ്ഞ വെബ്സൈറ്റിൽ കയറി സൈൻ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനന തീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്) മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ, ആറക്ക പിൻ നമ്പർ, (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്) ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ, എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.

തുടർന്ന് ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‍വേർഡ് കൊടുത്ത ശേഷം തുടർന്ന് ഉപയോ​ഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‍വാർഡും നൽകണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാകുന്നതിനായി ഡിജിലോക്കറിൽ ​ലോ​ഗിൻ ചെയ്തതിന് ശേഷം ​ഗെറ്റ് മോർ നൗ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, എഡ്യൂക്കേഷൻ എന്ന സെക്ഷനിൽ നിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തെരഞ്ഞെടുക്കുക.

തുടർന്ന് ക്ലാസ് X സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്റ്റ് ചെയ്ത് തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർ​ഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കും.

Tags:    
News Summary - SSLC Certificates at DigiLocker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.