Posted On
date_range Updated On
date_range സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ
തിരുവനന്തപുരം: സെറ്റ് പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളിലുമുള്ള പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം.
ഇതു തപാൽ മാർഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.