തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ഐ.എസ്.സി, ഐ.എം.എസ്.സികളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളര്‍ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
ഉപരിപഠനം (പി.ജി/പിഎച്ച്.ഡി) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. അനുവദിക്കുന്ന കോഴ്സുകൾ സംബന്ധിച്ച വിവരം www.minoritywelfare.kerala.gov.in ൽ. തെരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപ ഒറ്റത്തവണയായി അനുവദിക്കും. ഫോൺ: 0471 2300524, 0471-2302090, 0471-2300523.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ, പി.ജി, പിഎച്ച്.ഡി കോഴ്സുകളിൽ പഠിക്കാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
വിദേശ പഠനത്തിന് വിദ്യാർഥികൾ ബാങ്കിൽ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അർഹതയുണ്ടാവില്ല.
ഒക്ടോബർ 31ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം www.minoritywelfare.kerala.gov.in ൽ. ഫോൺ: 0471-2300523, 0471-2300524, 0471-2302090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.