കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) 90 മുതൽ 174/ 2025 വരെ കാറ്റഗറിയിലുള്ള വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 17ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂലൈ 16 വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോൺ വൊക്കേഷനൽ ടീച്ചർ -ഇംഗ്ലീഷ് (എൽ.പി/ യു.പി സ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്.എസ്.ഇ) ലെക്ചറർ-ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് (സാങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവിൽ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കൺട്രോൾ), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറൽ മാനേജർ (പ്രോജക്ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോൾക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ), എൽ.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപറേഷനുകൾ/ ബോർഡുകൾ).
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഹൈസ്കൂൾ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്പ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരിൽനിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് (വിവിധം) ഇലക്ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)
സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), കോമേഴ്സ് (പട്ടികജാതി/ വർഗം) (ഹയർസെക്കൻഡറി വിദ്യാഭ്യാസം)
സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഫോറസ്റ്റ് വാച്ചർ, കോട്ടയം, തൃശൂർ (പുരുഷന്മാർ മാത്രം), കോഴിക്കോട് (വനിതകൾ മാത്രം) (വനംവകുപ്പ്)
എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസി. പ്രഫസർ- മൈക്രോബയോളജി (ഹിന്ദു നാടാർ), നിയോനാറ്റോളജി (എൽ.സി)/ ആംഗ്ലോ ഇന്ത്യൻ- മെഡിക്കൽ വിദ്യാഭ്യാസം): പ്രഫസർ, പാത്തോളജി, മൈക്രോബയോളജി (ഈഴവ/ തിയ്യ/ ബില്ലവ) (ഗവ. ഹോമിയോപ്പതിക് മെഡി. കോളജുകൾ); സോയിൽ സർവേ ഓഫിസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് (എസ്.സി.സി.സി) (മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ്); സ്റ്റോർസ്/ പർച്ചേസ് ഓഫിസർ, എസ്.സി (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്രീപ്രൈമറി ടീച്ചർ (ബധിര വിദ്യാലയം, (ഈഴവ/ തിയ്യ/ ബില്ലവ) (പൊതു വിദ്യാഭ്യാസം); ജൂനിയർ സിസ്റ്റംസ് ഓഫിസർ (ഇ.ടി.ബി) (സൊസൈറ്റി വിഭാഗം) (മിൽക്ക്മാർക്കറ്റിങ് ഫെഡറേഷൻ); ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് -2 (പട്ടികജാതി) (പൊതുമരാമത്ത് വകുപ്പ്). കെയർടേക്കർ (പുരുഷൻ) (എൽ.സി/ ആംഗ്ലോ ഇന്ത്യൻ/ വിശ്വകർമ) (വനിത-ശിശു വികസന വകുപ്പ്); അക്കൗണ്ട്സ് ഓഫിസർ (പട്ടികജാതി); ജൂനിയർ അസിസ്റ്റന്റ് (പട്ടികജാതി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്യൂൺ/ അറ്റൻഡർ (മുസ്‍ലിം) (അപെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടർ).
ജില്ലതലത്തിലും ധാരാളം എൻ.സി.എ ഒഴിവുകളുണ്ട്. തസ്തികകൾ, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സംവരണം, ശമ്പളം അടക്കമുള്ള സമഗ്ര വിവരങ്ങൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.