ഫാർമസി: താൽക്കാലികഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2026ലെ ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 28 മുതൽ 31ന് വൈകീട്ട് നാലുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ‘KEAM 2026-Candidate Portal’ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. താൽക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തിരം Pharmacy Provisional Allotment List എന്ന വിഷയം പരാമർശിച്ച് രണ്ടിന് രാവിലെ 11നുള്ളിൽ അറിയിക്കാം. ഒന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും.

Tags:    
News Summary - Provisional pharmacy allotment published.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.