ന്യൂഡൽഹി: എല്ലാ കോഴ്സുകളുടെയും പാഠപുസ്തകങ്ങൾ മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റലായി നൽകണമെന്ന് സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി.
മാതൃഭാഷയിൽ പഠനം നടത്താനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകൾക്കു പുറമേ, യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ഇ.ആർ.ടി, ഇഗ്നോ, ഐ.ഐ.ടി, കേന്ദ്ര സർവകലാശാല, എൻ.ഐ.ടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശ അനുസരിച്ചാണ് കേന്ദ്ര നടപടി. ഭാഷാതടസ്സമില്ലാതെ വിദ്യാർഥികളുടെ ചിന്താശേഷി വളർത്താൻ മാതൃഭാഷയിലെ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.