തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/അനുബന്ധ കോഴ് സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷ കമീഷണർക്ക് ഒാൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് മേൽപറഞ്ഞ കോഴ്സുകളിലേതെങ്കിലും അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ താൽപര്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കി.
ഇതിനകം ഒാൺലൈൻ അപേക്ഷയുടെ അവസാന സബ്മിഷൻ നടത്തിയശേഷം അപേക്ഷ ഫീസിെൻറ പേെമൻറും പൂർത്തിയാക്കിയിട്ടുള്ളവർക്ക് മാത്രമേ പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം ലഭ്യമാകൂ. കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം ഒറ്റത്തവണ മാത്രമായിരിക്കും ലഭിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ഫിഷറീസ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും ആവശ്യമുള്ളവർ ‘മെഡിക്കൽ അലൈഡ് ’ തെരഞ്ഞെടുക്കണം.
അപേക്ഷാഫീസ് ഒടുക്കാൻ സാധിക്കാത്ത അപേക്ഷകർക്ക് അതിനും പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കേണ്ടവർക്ക് അതിനുമുള്ള സൗകര്യം വെബ്സൈറ്റിൽ മാർച്ച് മൂന്നിന് വൈകുേന്നരം അഞ്ചുവരെ മാത്രമായിരിക്കും ലഭ്യമാകുക.
പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കുേമ്പാൾ നേരത്തേ ഒടുക്കിയിട്ടുള്ള അപേക്ഷ ഫീസിൽനിന്ന് വ്യത്യാസം വരുന്ന പക്ഷം അധിക ഫീസ് പിന്നീട് പ്രവേശന പരീക്ഷ കമീഷണർ വെബ്സൈറ്റിലൂടെ വിജ്ഞാപനം ചെയ്യുന്ന വേളയിൽ ഒാൺലൈനായി ഒടുക്കിയാൽ മതിയാകും. വെബ്സൈറ്റിലെ ‘കാൻഡിഡേറ്റ് േലാഗിൻ’ ലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം ‘ആഡ് കോഴ്സ്’ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമുള്ള കോഴ്സുകൾ പുതുതായി കൂട്ടിച്ചേർക്കാം.
അപേക്ഷയുടെ പ്രിൻറൗട്ട് പ്രവേശന പരീക്ഷ കമീഷണർക്ക് അയച്ചുകഴിഞ്ഞശേഷം വെബ്സൈറ്റിലൂടെ പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ വീണ്ടും അപേക്ഷയുടെ പ്രിൻറൗട്ട് പ്രവേശന പരീക്ഷ കമീഷണർക്ക് അയക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.