പ്ലസ് ടു: മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം പകുതിയിലധികമായി കുറഞ്ഞു; 1200 മാർക്ക് 41 പേർക്ക് മാത്രം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും (1200 മാർക്ക്) നേടിയവരുടെ എണ്ണം പകുതിയിലധികമായി കുറഞ്ഞു. കഴിഞ്ഞ വർഷം 105 വിദ്യാർഥികളാണുണ്ടായിരുന്നത്. ഇത്തവണ മുഴുവൻ മാർക്കും നേടിയവരിൽ 34 പേരും പെൺകുട്ടികളാണ്.

കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ് -12. കണ്ണൂരിൽ -അഞ്ച്, തൃശൂരിൽ -നാല്. 28 പേർക്ക് സയൻസിലും ഒമ്പതുപേർക്ക് ഹ്യുമാനിറ്റീസിലും നാലുപേർക്ക് കൊമേഴ്സിലുമാണ് 1200 മാർക്ക് നേട്ടം. 60 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു.

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവു കൂടുതൽ വിജയം സയൻസ് വിഷയത്തിലാണ്.

നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ; ബ്രാക്കറ്റിൽ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം

1. ഗവ. വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ്, ജഗതി, തിരുവനന്തപുരം (16)

2. സർവോദയ വിദ്യാലയ എച്ച്.എസ്.എസ്, നാലാഞ്ചിറ, തിരുവനന്തപുരം (50)

3. കാർമൽ എച്ച്.എസ്.എസ്, വഴുതക്കാട്, തിരുവനന്തപുരം (282)

4. ശ്രീ അയ്യങ്കാളി മെമോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വെള്ളായണി, തിരുവനന്തപുരം (30)

5. മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വടശ്ശേരിക്കര, പത്തനംതിട്ട (33)

6. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര, ആലപ്പുഴ (36)

7. സെന്റ് തെരേസാസ് ജിഎച്ച്.എസ്.എസ്, വാഴപ്പള്ളി, കോട്ടയം (145)

8. വിൻസെന്റ് ഡി പോൾ എച്ച്.എസ്.എസ്, പാലാ (98)

9. ഡി പോൾ എച്ച്.എസ്.എസ്, നസ്രത്ത് ഹിൽ, കുറവിലങ്ങാട് (50)

10. ബധിര എച്ച്.എസ്.എസ് നീർപ്പാറ, തലയോലപ്പറമ്പ് (19)

11. സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളാരംകുന്ന്, ഇടുക്കി (147)

12. എസ്.ടി. തോമസ് ഇ.എം എച്ച്.എസ്.എസ്, അട്ടപ്പള്ളം, കുമളി (50)

13. സെന്റ് മേരീസ് എച്ച്.എസ്.എസ്, മേരികുളം (100)

14. സെന്റ് മേരീസ് എച്ച്.എസ്.എസ്, മരിയാപുരം (95)

15. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, പള്ളുരുത്തി, എറണാകുളം (178)

16. രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരി (139)

17. മോഡൽ റെസിഡൻഷ്യൽ സ്കൂൾ, കീഴ്മാട്, എറണാകുളം (25)

18. സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, ചെങ്കൽ (120)

19. മാർ അഗസ്റ്റിൻസ് എച്ച്.എസ്.എസ്, തുറവൂർ (114)

20. സെന്റ് ക്ലാരെ ഓറൽ സ്കൂൾ ഫോർ ഡഫ്, മാണിക്യമംഗലം, കാലടി (29)

21. സെന്റ് മേരീസ് എച്ച്.എസ്.എസ്, കുഴിക്കാട്ടുശ്ശേരി, തൃശൂർ (155)

22. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, കുറ്റിക്കാട്, തൃശൂർ (240)

23. ഡോൺ ബോസ്കോ എച്ച്.എസ്.എസ്, മുല്ലക്കര, മണ്ണുത്തി, തൃശൂർ (147)

24. ഫോക്കസ് ഇ.എം എച്ച്.എസ്.എസ്, തൊട്ടാപ്പ് (43)

25. കാർമൽ എച്ച്.എസ്.എസ്, ചാലക്കുടി (100)

26. എസ്.ടി. ജോസഫ്സ് ഇ.എം എച്ച്.എസ്.എസ് ആളൂർ, കല്ലേറ്റിങ്കര (94)

27. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്, ചെന്ത്രാപ്പിന്നി (196)

28. ബധിരർക്കുള്ള ആശാഭവൻ എച്ച്.എസ്.എസ്, പടവരാട്ട്, ഒല്ലൂർ, തൃശൂർ (21)

29. ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസ്, കൊരട്ടി, തൃശൂർ (103)

30. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് (120)

31. സെന്റ് ജോർജ് എച്ച്.എസ്.എസ്, പരിയാരം, തൃശൂർ (118)

32. സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ, തൃശൂർ (119)

33. ലൂർദ് മാതാ ഇഎം എച്ച്.എസ്.എസ്, ചേർപ്പ് (6)

34. ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി, തൃശൂർ (22)

35. ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്, ആലത്തൂർ (100)

36. ശ്രാവണ സംസാര എച്ച്.എസ്.എസ്, വെസ്റ്റ് യാക്കര, പാലക്കാട് (6)

37. മോഡൽ റെസിഡൻഷ്യൽ എച്ച്.എസ്.എസ്, തൃത്താല, പാലക്കാട് (38)

38. ശബരി എച്ച്.എസ്.എസ്, പള്ളിക്കുറുപ്പ് (120)

39. ബധിര സർക്കാർ വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം (4)

40. പ്രസന്റേഷൻ എച്ച്.എസ്.എസ്, ചേവായൂർ (88)

41. സി.എം എച്ച്.എസ്.എസ്, മണ്ണൂർ നോർത്ത്, കോഴിക്കോട് (185)

42. സേവാമന്ദിർ എച്ച്.എസ്.എസ്, രാമനാട്ടുകര, കോഴിക്കോട് (235)

43. കരുണ സ്പീച്ച് & ഹിയറിങ് എച്ച്.എസ്.എസ്, എരഞ്ഞിപ്പാലം (25)

44. എം.ഇ.എസ് എച്ച്.എസ്.എസ്, പൊന്നാനി, തിരൂർ, മലപ്പുറം (234)

45. ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്, നിലമ്പൂർ, മലപ്പുറം (67)

46. ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം (197)

47. എ.കെ.എം എച്ച്.എസ്.എസ്, കോട്ടൂർ, മലപ്പുറം (180)

48. സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസ്, അരീക്കോട് (128)

49. കെ.കെ.എം എച്ച്.എസ്.എസ്, ചീക്കോട് (120)

50. എ.എം.എച്ച്.എസ്.എസ്, വേങ്ങൂർ (125)

51. എച്ച്.ഐ.ഒ എച്ച്.എസ്.എസ്, ഒളവട്ടൂർ (130)

52. അസീസി സ്കൂൾ ഫോർ ഡഫ്, പാലച്ചോട്, മലപ്പുറം (6)

53. പീവീസ് ഹയർ സെക്കൻഡറി സ്കൂൾ, നിലമ്പൂർ, മലപ്പുറം (63)

54. കാരുണ്യ ഭവൻ എച്ച്.എസ്.എസ് ഫോർ ഡഫ്, വാഴക്കാട്, മലപ്പുറം (16)

55. എം.ജി.എം എച്ച്.എസ്.എസ് അമ്പുകുത്തി (49)

56. കാരക്കുണ്ട് ഡോൺ-ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് പരിയാരം, കണ്ണൂർ (19)

57. മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡഫ്, കാസർകോട് (11)

58. മോഡൽ സ്കൂൾ, അബൂദബി, യു.എ.ഇ (104)

59. ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ്, ഷാർജ, യു.എ.ഇ. (57)

60. സെന്റ് തെരേസാസ് എച്ച്.എസ്.എസ്, ചാലക്കര, മാഹി (7)

Tags:    
News Summary - Plus Two: Number of those who scored full marks has decreased by more than half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.