Posted On
date_range Updated On
date_range പ്ലസ് വൺ, വി.എച്ച്.എസ്.ഇ പ്രവേശനത്തിന് ജൂൺ ഒമ്പത് വരെ അപേക്ഷിക്കാം; ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 13 ആണ് ട്രയൽ അലോട്മെന്റ് തീയതി.
ആദ്യ അലോട്ട്‌മെന്റ് ജൂൺ 19 ന് നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ജൂലൈ 1 ആണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ആഗസ്ത് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.