Posted On
date_range Updated On
date_range പ്ലസ് വൺ: ട്രാൻസ്ഫറിനായി അപേക്ഷ നാളെ വരെ
തിരുവനന്തപുരം: പ്ലസ് വണ്ണിൽ നിലവിലുള്ള ഒഴിവുകൾ ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി സെപ്റ്റംബർ 28ന് ഉച്ചക്ക് ഒരു മണി വരെ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ, സ്‍പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾ ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയത് എങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.
ജില്ലക്കകത്തോ/ മറ്റ് ജില്ലകളിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ apply for school/combination transfer എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.