തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ മറ്റ് ക് ലാസുകൾക്കൊപ്പം ജൂൺ മൂന്നിന് തുടങ്ങും. ഇതിനനുസൃതമായി പ്ലസ് വൺ പ്രേവശനത്തിനുള ്ള പ്രവേശന സമയക്രമം പ്രസിദ്ധീകരിച്ചു. ഏകജാലക പ്രവേശനത്തിനുള്ള ഒാൺലൈൻ അപേക്ഷക ൾ വെള്ളിയാഴ്ച മുതൽ സമർപ്പിക്കാം. www. hscap.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണം പൂർത്തിയാക്കാനും അപേക്ഷയുടെ പ്രിൻറൗട്ട് അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനുവേണ്ടി ജില്ലയിലെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ സമർപ്പിക്കാനുമുള്ള അവസാന തീയതി മേയ് 16 ആണ്. ട്രയൽ അലോട്ട്മെൻറ് മേയ് 20ന് നടക്കും.
ആദ്യ അലോട്ട്മെൻറ് മേയ് 24ന് നടത്തും. ആദ്യ രണ്ട് അലോട്ട്മെൻറുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം നടത്തി ജൂൺ മൂന്നിന് ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെൻറുകൾ കഴിഞ്ഞാൽ അവശേഷിക്കുന്ന സീറ്റുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്മെൻറുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. കഴിഞ്ഞ വർഷം ജൂൺ 17നാണ് ക്ലാസുകൾ ആരംഭിച്ചത്. മുൻവർഷങ്ങളിൽ ഇതു ജൂലൈ വരെ നീണ്ടിരുന്നു. ജൂൺ മൂന്നിനുതന്നെ ക്ലാസ് തുടങ്ങുന്നതുവഴി പ്ലസ് വൺ വിദ്യാർഥികൾക്കും അടുത്ത അധ്യയന വർഷം 203 പ്രവൃത്തിദിവസങ്ങൾ ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൂലൈ അഞ്ചിന് ഇൗ വർഷത്തെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.
സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് മേയ് 15 മുതൽ 22 വരെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം. ആദ്യ അലോട്ട്മെൻറ് മേയ് 24നും രണ്ടാം അലോട്ട്മെൻറ് മേയ് 30നും നടക്കും. കമ്യൂണിറ്റി േക്വാട്ട സീറ്റ് പ്രവേശനത്തിന് മേയ് 22 മുതൽ 27 വരെ ഡാറ്റ എൻട്രി നടത്താം. 28ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അന്നുമുതൽ പ്രവേശനം നടത്തുകയും ചെയ്യാം. മാനേജ്മെൻറ് േക്വാട്ട സീറ്റുകളിലേക്ക് മേയ് 27 മുതൽ 31 വരെ പ്രവേശനം നടത്താം. 818 സർക്കാർ, 846 എയ്ഡഡ്, 362 അൺഎയ്ഡഡ്, 52 െറസിഡൻഷ്യൽ/ സ്പെഷൽ/ ടെക്നിക്കൽ എന്നിങ്ങനെ സംസ്ഥാനത്ത് 2078 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. മൊത്തം 7250 ബാച്ചുകളുണ്ട്. സയൻസിൽ 3724 ഉം ഹ്യുമാനിറ്റീസിൽ 1404ഉം കോമേഴ്സിൽ 2122 ബാച്ചുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.