പ്ലസ് വൺ ക്ലാസുകൾ 25 മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ആഗസ്റ്റ് 22ൽനിന്നും 25ലേക്ക് മാറ്റി. ഒന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച് ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിന് പൂർത്തിയാക്കും. രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 10ന് വൈകീട്ട് നാലുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം.

Tags:    
News Summary - Plus one classes from 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.