പ്ലസ്​ വൺ പ്രവേശനം; 99.76 സീറ്റുകളിലേക്കും അലോട്ട്​മെൻറ്​ പൂർത്തിയായി

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിൽ 99.76 ശതമാനം സീറ്റുകളിലേക്കും അലോട്ട്​മെൻറ്​ പൂർത്തിയായി. ആകെയുള്ള 2,78,994 സീറ്റുകളിൽ 2,78,312 എണ്ണത്തിലേക്കും അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു.

അവശേഷിക്കുന്നത്​ 682 സീറ്റുകൾ മാത്രം. ഒന്നാം അലോട്ട്​മെൻറിന്​ ശേഷം 78391 പേർക്ക്​ കൂടി രണ്ടാം അലോട്ട്​മെൻറിൽ പ്രവേശനം ഉറപ്പായി.

ആദ്യ അലോട്ട്​മെൻറ്​ ലഭിച്ചവരിൽ 56422 പേർക്ക്​ രണ്ടാം അലോട്ട്​മെൻറിലൂടെ ഉയർന്ന ഒാപ്​ഷൻ ലഭിക്കുകയും ചെയ്​തു. രണ്ടാം അലോട്ട്​മെൻറ്​ പ്രകാരം ഒക്​ടോബർ ആറ്​ വരെയാണ്​ വിദ്യാർഥി പ്രവേശനം.

ഇതുവരെ അലോട്ട്​മെൻറ്​ ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്​മെൻറിൽ പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കി നൽകാം. സപ്ലിമെൻററി അലോട്ട്​മെൻറിനുള്ള സീറ്റൊഴിവുകളും ഒക്ടോബർ ഏഴിനുശേഷം പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് അപേക്ഷ പുതുക്കി നൽകേണ്ടത്.

ജില്ല, അപേക്ഷകർ, അലോട്ട്​മെൻറ്​ ലഭിച്ചവർ, അവശേഷിക്കുന്ന സീറ്റ്​
തിരുവനന്തപുരം 37449, 22698, 2
കൊല്ലം 34925, 19804, 68
പത്തനംതിട്ട 15167, 10443, 172
ആലപ്പുഴ 27500, 16848, 57
കോട്ടയം 24656, 15027, 4
ഇടുക്കി 13825, 8356, 196
എറണാകുളം 38714, 22252, 3
തൃശൂർ 41378, 23474, 1
പാലക്കാട്​ 43920, 24211, 31
മലപ്പുറം 80862, 41311, 1
കോഴിക്കോട്​ 48687, 27635, 1
വയനാട്​ 12327, 8028, 2
കണ്ണൂർ 36762, 25390, 52
കാസർകോട്​ 19874, 12845, 92

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.